Sunday, September 21, 2008

ബൂലോഗ നിരൂപണം

ബൂലോകത്ത് ആര്‍കും എന്തും എഴുതാം. വേണമെന്കില്‍ വായിക്കേണ്ടവര്‍ വായിച്ചാല്‍ മതി. എന്നാലും, നമ്മള്‍ വായിച്ചതിനെ കുറിച്ച് അല്ലെങ്കില്‍ വായിച്ചു പോയെതിനെ കുറിച്ച് ഒരു കമന്റ് മാത്രം എഴുതിയാല്‍ മതിയോ? അപ്പോള്‍ തോന്നി ഈ ബൂലോഗത്തില്‍ ഒരു എം കൃഷ്ണന്‍ നായര്‍ ഉണ്ടായിരുന്നെന്കില്‍ നന്നായിരുന്നു. എന്തും എഴുതുന്നവരെ, സ്വന്തം സ്വകാര്യം പന്കുവെച്ചു കീര്‍ത്തിനെടുന്നവരെ, നല്ല അനുഭവങ്ങള്‍ പങ്കു വെക്കുന്നവരെ, കലാ മൂല്യത്തോടെ എഴുതുന്നവരെ എല്ലാം വേര്‍തിരിച്ചു കാണിക്കണം.
അല്ലെങ്കില്‍ കാലക്രമേണ നമ്മുടെ സാഹിത്യം പൈങ്കിളിയില്‍ നിന്നും അധപതിച്ചു വെറുമൊരു ബൂഗിലിയായി മാറും. ആശാനെയും ചങ്ങമ്പുഴയെയും ഉള്ളുരിനെയും മറ്റും വായിച്ചവരുടെ പിന്‍ തലമുറ ഈ ബൂലോഗത്തെ ചില വിലകുറഞ്ഞ വ്യക്തി വിശേഷങ്ങള്‍ മാത്രം വായിച്ച് മലയാള ഭാഷയെ വിലയിരുത്തരുതല്ലോ.






Sunday, August 31, 2008

കലാപം

ലക്ഷ്മിക്കുട്ടിക്ക് അന്ന് അഞ്ചു വയസ്സാ. കലാപക്കാരെ പേടിച്ച് എല്ലാരും വീട് വിട്ടു ഓടുന്ന കാലം. അരീക്കോട് പുഴ കടന്ന് ലഹളക്കാര് ഇങ്ങോട്ട് എത്തിയ്കുന്നു. കൊടുവള്ളിക്ക് അടുത്താ അന്ന് ഓളെ വീട്. വൈകുന്നേരം ആറു മണിയോടെ വീടും പടിപ്പോരേംഒക്കെ പൂട്ടി ഓര് ഒരു പതിനഞ്ചാള്‍ക്കാര് രക്ഷപ്പെടാന്‍ വേണ്ടി ഇറങ്ങി. കുട്ടി ആയിട്ടു ലക്ഷ്മിക്കുട്ടി മാത്രം. കൊയിലാണ്ടിക്ക്‌ വടക്കൊട്ടോന്നും ലഹളക്കാര് വരില്ല. അവടെള്ള ഓളെ ഏതോ കുടുംബക്കാരെ വീട്ടിലേക്കാ പുറപ്പെട്ടത്‌. കൊറച്ചു ദെവസം കഴിയാനുള്ള കൂട്ടങ്ങളൊക്കെ പൊതിയായിട്ട് കൈയില്‍ എടുത്തിരിക്കുന്നു. നല്ല വേഗതില എല്ലെരും നടന്നത്. നല്ല പേടിംണ്ടെ. അഥവാ ലഹളക്കാരെ കൈയില്‍ പെട്ടാല് പിന്നെ ആരും ജീവിച്ചിരിക്കില്ല. അവര് നമ്മളെ നായമ്മാരേം നമ്ബൂരിമാരേം ഒക്കെ കണ്ടാല്‍ കൊല്ലും. എന്നിട്ട് സ്വത്തൊക്കെ എടുക്കും.
അതെന്തിനാ വല്യമ്മേ മ്മളെ കൊല്ലുന്നത്?
ലഹള ന്നുച്ചാല് അതാ. kore ആള്‍ക്കാരെ കൊന്നിരിക്കുന്നു. എന്നിട്ട് paisa യൊക്കെ എടുത്തു ഓര്പോകും.
വല്ല്യച്ചനോക്കെ മലേല്തോക്കെടുത്ത് കാവലാ രാത്രി മുഴുവനും. തോക്കിനെ ഓരുക്ക് പേടിണ്ട്.

ന്നിട്ട് ലക്ഷ്മിക്കുട്ടി അവടെത്തിയോ ?
ഒരു മൂന്ന് നാഴിക നടന്നിരിക്കുന്നു. അപ്പൊ അതാ ഓര് കൂക്കും വിളീം കേക്കുണൂ. ക്ഷണത്തില് ലഹളക്കാര് അവരെയടുത്തു എത്തി. എല്ലാരേം കൈയില് കത്തീം വാളും ഒക്കിണ്ട്. ഒന്നും പറയുന്നെന്റെ മുമ്പില്‍ വെട്ടും കഴിഞ്ഞിരിക്കുന്നു. കുട്ടി ലക്ഷ്മിന്റെ അച്ഛനേം അമ്മേനേം ഏട്ടന്മാരേം അറിഞ്ഞിട്ടിരിക്കുന്നത നിലത്തു. ഏതോ ശവത്തിന്റെ അടിയിലായത് കൊണ്ടു ഓളെ ആരും കണ്ടില്ല. പിറ്റേന്ന് പോലച്ചയ്ക്ക ആരോ ഓളെ എടുത്തു കൊണ്ടുപോയി. പിന്നെ ആരും ഇല്ലാതെ കൊയിലണ്ടിലെ ബന്ധു വീട്ടിലഓള് വളര്‍ന്നത്‌. സ്വന്തം പോരേം പറമ്പും ഒക്കെ ആരോ കൊണ്ടോയി.

ഇപ്പൊ ലക്ഷ്മിക്കുട്ടിക്ക് ആരുല്ലേ?

ഇപ്പൊ ഓള് കല്യാണം ഒക്കെ കഴിച്ചു കുട്ട്യോളൊക്കെ ആയി. ഇക്കഴിഞ്ഞ മാസോം ഗുരുവായൂരില്‍ കണ്ടിരിക്കുന്നു. ഞാന്‍ അവളെ ഒരമ്പത് കൊല്ലം മുമ്പെ അറയും. കുറെ ധണ്ടിച്ചിരിക്കുന്നു ഓള്.
എന്തിനായിരുന്നു വല്യമ്മേ ഈ ലഹള ?

അതൊന്നും എനിക്കറയില്ല. . .